പ്രണയം അത് അത്ര മനോഹരമായ ഒരു വാക്കാണോ !!!!! അതു നോക്കുന്ന ആളുടെ മനസ്സ് അനുസരിച്ചു നിർവചിക്കപെടുന്നു. ചിലർക്ക് അതു മാപ്പർഹിക്കാത്ത തെറ്റായും,ചിലർക്ക് ഏറ്റവും വലിയ ശെരി ആയി തോന്നുന്നതും പ്രണയത്തിന്റെ വിരോധാഭാസം.കവികൾ അതിനെ ലോകത്തിലെ ശ്രേഷ്ടമായ വികാരം എന്നു വിളിക്കുന്നു. കഥയിലും, പാട്ടിലും, സിനിമയിലും പ്രണയം ഇല്ലെങ്കിൽ അതിനു ജീവൻ ഇല്ലാത്ത പോലെയാ.
അങ്ങനെ പ്രണയത്തിന്റെ മധുരം അവളും ആശിച്ചു. അവളുടെ ജീവിതത്തിൽ പല ഘട്ടത്തിൽ പല തരം പ്രണയം അവളിലൂടെ കടന്നു പോയി. സ്കൂളിൽ പഠിക്കുമ്പോൾ ചെറിയ ക്ലാസ്സിൽ എല്ലാ വിഷയത്തിലും തന്നെക്കാൾ മാർക്ക് കിട്ടുന്ന ആ കറുമ്പൻ പയ്യനോട് തോന്നിയ ആരാധന പ്രണയം ആയിരുന്നോ? കുറച്ചു കൂടി മുതിർന്നപ്പോൾ അവൾക്കു തോന്നി തന്നെ ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്നു. ഒരിക്കൽ ട്യൂഷൻ ക്ലാസ്സിൽ നോട്ട്ബുക്കിൽ ആരോ വെച്ച ഒരു കുറിപ്പ്, അതു പ്രണയ ലേഖനം ആയിരുന്നോ ? " നിന്നെ marge ചെയ്യുന്നതു ഞാൻ സ്വപ്നം കണ്ടു " എന്നു മറ്റോ ആണ് അതിൽ കണ്ടത്. Marriage എന്ന spelling പോലും അറിയാത്ത ആരോ ആയിരുന്നു കത്തിന്റെ ഉടമ എന്നു അവൾ ഓർത്തു. തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കിയിരിക്കുന്ന രണ്ടു കണ്ണുകൾ. വീണ്ടും വീണ്ടും തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ച ആ വികാരം ആയിരുന്നോ പ്രണയം?
ഹൈസ്കൂൾ ആയപ്പോൾ പ്രണയിക്കപ്പെടാൻ അവൾ കൊതിച്ചു. അവൻ ചിരിച്ചത് തന്നെ നോക്കിയാണെന്നു അവൾക്കു തോന്നി, അവന്റെ മനസ്സിൽ അവളാണെന്നു സ്വയം തീരുമാനിച്ചു. എന്നാൽ അതു വെറും മിഥ്യധാരണ ആയിരുന്നു എന്നു തിരിച്ചറിവിൽ നെഞ്ച് പൊടിഞ്ഞു പോകുന്ന പോലെ തോന്നിയത്, അതാണോ പ്രണയം ? കോളേജിൽ ചേർന്ന സമയം, എടുക്കുന്ന ക്ലാസ്സ് ഒന്നും മനസ്സിലാവാതെ ഇരിക്കുമ്പോൾ കണ്ണ് ഒരു സുന്ദരനിൽ ഉടക്കി. അവനെ നോക്കിയിരുന്നു സമയം കളഞ്ഞു. എന്നാൽ അവൻ തിരഞ്ഞത് വേറെ ആരെയോ.ആ തിരസ്കാരം അവളെ വേദനിപ്പിച്ചു എങ്കിലും ഇന്നും അവനെ ഓർത്തിരിക്കുന്നതു, പ്രണയം കൊണ്ടാണോ ?

ആ കാലം കഴിഞ്ഞു കുറച്ചു കൂടി പാകത വന്നപ്പോൾ അവൾ മനസ്സിലാക്കി. നേരം കളയാൻ ഇതിനേക്കാൾ നല്ലൊരു ഉപാധി ഇല്ലെന്നു. എങ്ങനെ ഒക്കെയോ മനസ്സിൽ വീണ്ടും ഇലകൾ തളിർത്തു, പൂക്കൾ വിരിഞ്ഞു. അവൻ ആ ദ്യമായി തന്ന പ്രണയ സമ്മാനം ഒരു ഐസ് കട്ടയായിരുന്നു . ആ സമ്മാനം പോലെ തന്നെ ആ പ്രണയം അതിന്റെ കുളിര് അറിയും മുന്നേ അലിഞ്ഞു പൊയ് . എന്തൊക്കെയോ വെട്ടി പിടിക്കാൻ ആശിച്ച സമയത്തു എല്ലാം അവസാനിപ്പിച്ചു വീട്ടുകാർ കണ്ടു പിടിച്ച പയ്യനെ കണ്ടപ്പോൾ, ഒരു യാത്രപോലും പറയാതെ, തിരിഞ്ഞൊന്നു നോക്കാതെ നടന്നകന്നതോ പ്രണയം.
പെട്ടന്ന് സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ അവള്‍ക്കു ചുറ്റും പല നിറത്തിലുള്ള പൂക്കളില്ല. പഞ്ഞി തുണ്ട് പോലെ അടര്‍ന്നു വീഴുന്ന മഞ്ഞില്ല . ചുറ്റും അപരിചിതമായ മുഖങ്ങള്‍.. ആരിലും ഒരു തെല്ലു പോലും കനിവില്ല . അവളുടെ ആഭരണത്തിലാണ് ചിലറുടെ നോട്ടം ... മറ്റു ചിലര്‍ ഒരു അടിമയെ വാങ്ങിയ പോലെ അടിമുടി അവളെ നോക്കികൊണ്ടിരുന്നു . അവളുടെ ഉള്ളില്‍ സ്നേഹത്തിന്നായ് തുടിക്കുന്ന മനസ്സ് ആരും കണ്ടുവെന്നു നടിച്ചില്ല . ഇടറുന്ന കാലടികളോടെ പ്രണയത്തിന്റെ തലോടലിനായ് അവള്‍ പിന്നെയും കാത്തിരുന്നു .
ഇന്നു അവൾ പ്രണയത്തിൽ ആണ്. പ്രണയത്തിന്റെ എല്ലാ അർത്ഥവും അറിഞ്ഞു കൊണ്ട്, അതിന്റെ മധുരവും, കയ്പ്പും അറിഞ്ഞു കൊണ്ടു. ചിലപ്പോൾ അതിന്റെ വേദന സഹിച്ചു കൊണ്ടു. രണ്ടു മനസ്സുകൾ ഒന്നാകുമ്പോൾ അവിടെ പ്രണയം സാക്ഷാൽക്കരിക്കപ്പെടുന്നു.
അതിന്റെ തടവറയിൽ അവൾക്കു പലതും ത്യജിക്കേണ്ടി വന്നു. എങ്കിലും ആ മാസ്മരിക ശക്തിയിൽ ജീവിതം മുന്നോട്ടു പോകുന്നു. ജീവ ശ്വാസം നിലക്കും വരെ ഈ പ്രണയം കൂട്ടായി വേണം എന്നു പ്രാർഥനയോടെ അവൾ....

No comments:
Post a Comment