അന്നത്തെ അസ്തമയം
മങ്ങി തുടങ്ങിയ വെയിലിൽ അയാളോടൊപ്പം ചേർന്ന് നടക്കുമ്പോൾ അവൾ തല ഉയർത്തി പിടിച്ചിരുന്നു. വഴിവക്കിലെ ചെറിയ കട മുറിയിൽ നിന്നു തങ്ങളുടെ നേർക്ക് പാളി വീഴുന്ന നോട്ടം കണ്ടില്ലെന്നു നടിച്ചു അവൾ നടന്നു. അവൾ തല ഉയർത്തി അയാളെ നോക്കി . അയാൾ ഒരു പാട് മാറിയിരിക്കുന്നു. തലയിൽ നര വീണു തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ പതിനഞ്ചു കൊല്ലം ആയി ഒരു ജീവനും രണ്ടു ശരീരവുമായി അവർ ജീവിക്കുന്നു. ലാളിക്കാൻ ഒരു കുഞ്ഞില്ല എന്ന വിഷമം ആദ്യം ആദ്യം അവളെ ഒരുപാട് കരയിപ്പിച്ചു എങ്കിലും അയാളെ അതൊന്നും ബാധിച്ചിരുന്നില്ല. "നിനക്ക് ഞാൻ പോരെ കൊഞ്ചിക്കാൻ " എന്ന് ചെറു പുഞ്ചിരിയോടെ അയാൾ ചോദിക്കുമ്പോൾ സ്നേഹം കൊണ്ട് അവളുടെ നെഞ്ച് വേദനിച്ചിരുന്നു. അയാളുടെ വീട്ടിൽ ഇടയ്ക്കിടെ ആ വിഷയത്തിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. എങ്കിലും അയാളെ പേടിച്ചു ആരും അവളെ വേദനിപ്പിച്ചില്ല .
ചിലപ്പോൾ പുറത്തു പോകുമ്പോൾ "വിശേഷം ഒന്നും ആയില്ലേ "എന്ന പതിവ് ചോദ്യങ്ങൾ വർഷങ്ങൾ കഴിഞ്ഞതോടെ ആളുകൾ മറന്നു തുടങ്ങി. എങ്കിലും ഇടയ്ക്കിടെ മനപ്പൂർവ്വം ഒന്ന് വേദനിപ്പിക്കാൻ കല്യാണ വീടുകളിലും, അമ്പലങ്ങളിലും ചോദ്യവും സഹതാപം നിറഞ്ഞ നോട്ടവും അവളുടെ കണ്ണ് നിറയിച്ചു. എന്നാൽ അയാൾ കാണാതെ ആ കണ്ണു നീർ അവൾ ഒളിപ്പിച്ചു വെച്ചു.
അങ്ങനെ പല ചിന്തകളിൽ വീടെത്തിയത് അവൾ അറിഞ്ഞില്ല . ഉമ്മറത്ത് ഇരുന്നിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ തന്നെ നോക്കി ചിരിച്ച പോലെ തോന്നി. എപ്പോളും ഗൗരവം നിറഞ്ഞ മുഖത്തോടെയേ അച്ഛനെ കണ്ടിട്ടുളൂ. വസ്ത്രം മാറി മുറിയിൽ നിന്നു പുറത്തു വന്നപ്പോൾ അതുവരെ അടക്കം പറഞ്ഞിരുന്ന അയാളും അമ്മയും നിശബ്ദരായി.
എല്ലാരും എണീറ്റു പോയപ്പോളും അവൾ അവിടെ ഇരുന്നു . മേശപ്പുറത്തു ആരോ മനപൂർവം തനിക്കു എന്ന പോലെ വെച്ചിരുന്ന വെളുത്ത കവർ അവൾ എടുത്തു നോക്കി . ആരുടെ എങ്കിലും കല്യാണ കത്താവും. തുറന്നു നോക്കി അതിൽ ഒരുപാട് സ്ത്രീയുടെ ഫോട്ടോ ഉണ്ടായിരുന്നു . കാണാൻ പ്രത്ത്യേകത ഒന്നും ഇല്ലാത്ത ഒരു മുപ്പതു വയസ്സിൽ ഏറെ പ്രായം തോന്നുന്ന സ്ത്രീ. കൂടെ ഒരു പത്ര പരസ്യം. തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിക്കാനായ. പിന്നെ അയാളുടെ പേര് കണ്ടപ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കയറി. തനിക്കു ചുറ്റും ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ അവൾ തിരിച്ചറിഞ്ഞു.
അത്ര നാളും കണ്ണും ചെവിയും അടച്ചു താൻ എല്ലാവരെയും സ്നേഹിച്ചും വിശ്വസിച്ചും കഴിഞ്ഞ വർഷങ്ങൾ അവളെ നോക്കി അട്ടഹസിക്കുന്ന പോലെ. അവൾ പതുക്കെ മന്ദഹസിച്ചു. സ്വന്തം എന്നു കരുതിയ എല്ലാം ഒരു മരീചിക ആയിരുന്നു എന്ന സത്യം ആത്മനിന്ദയോടെ അവൾ ഓർത്തു
തിരികെ മുറിയിൽ വന്നപ്പോൾ അയാൾ അവളുടെ പ്രതികരണം പ്രതീക്ഷിച്ചു എന്ന പോലെ എന്തൊക്കെയോ ചെയ്തു തന്റെ മുഖത്തേക്ക് നോക്കുന്നത് അവൾ അറിഞ്ഞു . ഒരു പൊട്ടിക്കരച്ചിലോ, പൊട്ടിത്തെറിയോ ആ പാവം പ്രതീക്ഷിച്ചു കാണും. അവൾ അലമാരയിൽ നിന്നു തന്റെ വസ്ത്രങ്ങൾ എടുത്തു ബാഗിൽ വെച്ചു അദ്ദേഹത്തെ നോക്കി പതിവുപോലെ മധുരമായ് ചിരിച്ചു. " അങ്ങനെ നാടകം തീർന്നു അല്ലേ . ഇനി എങ്ങനെ കൂലി തന്ന് എന്നെ കൊണ്ടു പോയി വീട്ടിൽ വിടുമോ .അതോ വീട്ടിൽ നിന്നു ഒരു ഭാരം എടുക്കാൻ ഉണ്ട് വണ്ടിയും കൊണ്ടു വരാൻ പറയണോ " അവൾ ചോദിച്ചു അത്ര നാള് ജീവശ്വാസം പോലെ കഴുത്തിൽ പറ്റി ചേർന്ന് കിടന്നിരുന്ന താലി മാല ഊരി അയാളുടെ കൈയിൽ വെച്ചു കൊടുത്തു, അയാളുടെ മറുപടി പ്രതീക്ഷിച്ചു ജനലിലൂടെ പുറത്തേക്കു നോക്കി നിന്നു .
വീണ്ടും ഒരു സൂര്യാസ്തമയം നോക്കി കൊണ്ട് .

No comments:
Post a Comment