പഴുത്ത ഇലകൾ വീണു കിടന്നിരുന്ന ആ വലിയ മരത്തിന്റെ ചുവട്ടിൽ ഇരുന്നു സ്വയം ആ ലോകത്തു നിന്നു അപ്രത്യക്ഷമാകുന്ന പോലെ സങ്കൽപ്പിച്ചു ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചു. കൊടുംകാറ്റു പൊലെ എന്റെ വേരുകൾ കൂടി പിഴുതെറിഞ്ഞു കൊണ്ടും ഇളം കാറ്റു പോലെ തഴുകി ആശ്വസിപ്പിച്ചും ഒരുപാട് അനുഭവങ്ങൾ.
പലപ്പോളായി ലാവ പൊലെ ഉരുകിയൊലിച്ച എന്റെ മാത്രമായ സങ്കടങ്ങൾ മനസ്സിൽ പലപ്പോളായി മനസ്സിൽ അടിഞ്ഞു കൂടി. എപ്പോളൊക്കേയൊ മനസ്സ് എന്റെ പിടിയിൽ നിന്നു കൈ വിട്ടുപോയി. പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല, സമാധാനിപ്പിക്കാനും . അതുകൊണ്ട് ഞാൻ ദൈവത്തെ എന്റെ കൂട്ടാക്കി . ചിലപ്പോൾ കൃഷ്ണനായും , ചിലപ്പോൾ ദേവി ആയും അവർ എന്റെ സങ്കടങ്ങൾ കേട്ടു. എന്റെ പരാതികൾ കേട്ടു അവർ പറയും " വിഷമിക്കണ്ട മോളെ ഞങ്ങൾ കൂടെ തന്നെ ഉണ്ട് ". അങ്ങനെ മനസ്സ് താളം തെറ്റാതെ കൊണ്ട് നടന്നു.
മനസ്സ് താളം തെറ്റിയ ചില മുഖങ്ങൾ മനസ്സിലേക്ക് കടന്നു വന്നു . പണ്ട് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു 'പട്ടാണി ഐശു ' എന്നു എല്ലാരും വിളിച്ചിരുന്ന വൃദ്ധയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. നട്ടെല്ല് അല്പം വളഞ്ഞു, എപ്പോളും പിറുപിറുത്തു കൊണ്ടു ചുള്ളിയും കമ്പും പെറുക്കി അവർ അവരുടേതായ ലോകത്തു സന്തുഷ്ടയായി നടന്നു. എങ്ങനെ ആയിരിക്കും അവരുടെ മനസ്സ് കൈവിട്ടു പോയത്. ഒരുപാട് സ്നേഹിച്ച ആരെങ്കിലും ഉപേക്ഷിച്ചു പോയതാണോ, ഇല്ലെങ്കിൽ മനസ്സിന് താങ്ങാൻ പറ്റാത്ത വല്ലതും സംഭവിച്ചു കാണും. ഒരു അടച്ചുറപ്പും ഇല്ലാത്ത ചെറ്റ കുടിലിൽ അവർ ഒറ്റയ്ക്ക് ജീവിച്ചു പോന്നു. ആരെയും ഉപദ്രവിക്കുന്ന പ്രകൃതം ആയിരുന്നില്ല എങ്കിലും അവർ അടുത്തു എത്തുമ്പോൾ ഞങ്ങൾ കുട്ടികൾ പേടിച്ചു മാറുമായിരുന്നു .
വേറെ ഓർമയിൽ തെളിയുന്ന മുഖം സ്കൂളിലിനടുത്തുള്ള ആളില്ലാത്ത പീടിക തിണ്ണയിൽ മുഷിഞ്ഞുലഞ്ഞ ഉടുപ്പും ജഡ കെട്ടിയ മുടിയുമായി ' ദേവൂട്ടി '. 25-30 വയസ്സ് പ്രായം തോന്നുന്ന കാണാൻ സാധാരണ ഒരു സ്ത്രീ ആദ്യം കാണുമ്പോൾ അവരുടെ ഒക്കത്തു ഒരു കുട്ടിയുണ്ടായിരുന്നു. പാവം തോന്നി ആരെങ്കിലും ഭിക്ഷ കൊടുക്കുന്നത് കൊണ്ടു ആ കുട്ടി വളർന്നു. കുറച്ചു ആയപ്പോൾ കുട്ടിയെ ആരോ അനാഥാലയത്തിൽ ആക്കി എന്നു ആരോ പറഞ്ഞു. പിന്നത്തെ കൊല്ലം വീണ്ടും ദേവൂട്ടിയെ കാണുമ്പോൾ അവരുടെ വയറു വീണ്ടും വീർത്തു വന്നു . കുളിക്കാതെയും നനക്കാതെയും നടക്കുന്ന, ദുർഗന്ധം വമിക്കുന്ന ബുദ്ധിസ്ഥിരതയില്ലാത്ത ആ പാവത്തിനെയും, ഒരു പാട് ബുദ്ധിയും സംസ്കാരസമ്പന്നർ എന്നു സ്വയം ധരിക്കുന്ന പകൽ മാന്യന്മാർ വെറുതെ വിട്ടില്ല എന്നതിന്റെ തെളിവെന്ന പൊലെ .
ഗർഭിണിയാണെന്ന് അറിഞ്ഞ മാസം മുതൽ കിടക്കയിൽ മാത്രം ചെലവഴിക്കുന്ന ഇന്നത്തെ തലമുറ, വയറു കീറി കുഞ്ഞിന് ജന്മം നൽകുമ്പോൾ ദേവൂട്ടി വണ്ടികൾ ചീറിപ്പായുന്ന റോഡിന്റെ സൈഡിൽ പുല്ലുകളുടെ മറയിൽ പിന്നെയും കുഞ്ഞിന് ജന്മം നൽകി . ആ കുഞ്ഞിന് ദേവൂട്ടി പാല് കൊടുത്തു കാണുമ്പോൾ . ഇടക്കെപ്പോഴോ വിശന്നു കരയുന്ന കുഞ്ഞിന് മണ്ണും ഇഷ്ടിക പൊടിയും വെള്ളം ചേർത്തു കുഴച്ചു അവൾ ഊട്ടി. സെറിലാക്കും, പുഴുങ്ങിയ ഏത്തപ്പഴവും കൊടുത്തു വളർത്തിയ കുഞ്ഞുങ്ങൾ വിരശല്യം കൊണ്ടു വിളർത്തു വന്നപ്പോൾ ദേവുട്ടിയുടെ മകൻ പൂർണാരോഗ്യവാനായി തന്റെ അമ്മയുടെ വിരൽ പിടിച്ചു നടക്കുന്നത് മറ്റു അമ്മമാർ ആശ്ചര്യത്തോടെ നോക്കി കണ്ടു .
ഇടയ്ക്കു തോന്നും മനസ്സിന്റെ സ്ഥിരതയില്ലായ്മ ഒരു അനുഗ്രഹമാണെന്നു. അവർ ചുറ്റും നടക്കുന്നത് അറിയുന്നില്ലാലോ. ശരീരം നൊന്താലും അവരുടെ മനസ്സ് നൂല് പൊട്ടിയ പട്ടം പൊലെ പാറി നടന്നു അതുകൊണ്ട് തന്നെ അവർ ഒന്നിനെ പറ്റിയും പേടിച്ചില്ല , മറ്റുള്ളവർ എന്ത് വിചാരിക്കും എന്നു ഉത്ക്കണ്ഠപ്പെട്ടില്ല .
ബോധത്തിന്റെയും ഉന്മാദത്തിന്റെയും ഇടയിലെ നൂൽപ്പാലത്തിലൂടെ പലപ്പോളും വിറക്കുന്ന കാലുകളോടെ ഞാൻ നടന്നു നീങ്ങി. ഈ ലോകത്തിലെ ഏറ്റവും നിർഭാഗ്യവതി ഞാൻ ആണെന്ന് തോന്നി, ആരും എന്നെ സ്നേഹിക്കുന്നില്ല എന്നു തോന്നി. പലപ്പോളായി മനസ്സിൽ കട്ടകൂടിയ ലാവ ഇടക്കു ഉരുകിയൊലിച്ചു എന്റെ കണ്ണീരായി. രാത്രികളിൽ എന്റെ തലയിണകൾ കണ്ണുനീരിൽ കുതിർന്നു .
ഡിപ്രെഷൻ എന്ന ആ അഗാധ ഗർത്തത്തിന്റെ വക്കിൽ നിന്നു എന്നെ അനുനയിപ്പിച്ചു കൂടെ കൊണ്ടു വന്നത് അവന്റെ സ്നേഹം ആയിരുന്നു. അനാവശ്യമായ എന്റെ ദേഷ്യവും , വാശികളും , സംശയവും അവൻ സഹിച്ചു. ഇടക്കെല്ലാം ഞാൻ അതിരുവിടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയതും സംതൃപ്തിയോടെ ഞാൻ നോക്കിയിരുന്നു.
ഒരു പക്ഷെ പണ്ടേ തൊട്ടു ഞാൻ എല്ലാം പറയുന്ന എന്റെ ദൈവങ്ങൾ പറഞ്ഞു വിട്ടതാകാം അവനെ എന്റെ അടുത്തേക്ക്. ഉന്മാദത്തിന്റെ പിടിയിൽ നിന്നു എന്നെ മോചിപ്പിച്ചു ഒരുപാടു കാലം സാധാരണ സ്ത്രീ ജന്മം ജീവിച്ചു തീർക്കാൻ...