ഭാര്യ
വിതുമ്പി കരയാന്‍ നിൽക്കുന്ന ഒരു തൊട്ടാവാടി പെണ്ണിനെ പോലെ വീര്‍ത്തു കെട്ടിയ ആകാശത്തു നോക്കിയിരുന്നപ്പോള്‍ അവളുടെ മനസ്സും എന്തിനെന്നറിയാതെ വിങ്ങുകയായിരുന്നു . ഒരു ലക്ഷ്യ ബോധവും ഇല്ലാതെ നൂല് പൊട്ടിയ പട്ടം പോലെ തന്‍റെ ജീവിതവും കാറ്റിനൊപ്പം ഒഴുകി പോകുന്നത് ഒരു ദീര്‍ഘ നിശ്വാസത്തോടെ നോക്കി നില്‍ക്കാന്‍ മാത്രമേ അവള്‍ക്കു കഴിഞ്ഞുള്ളൂ .
ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തില്‍ കണ്ട സ്വപ്നങ്ങളൊക്കെയും വെറും പകല്‍ കിനാവുകള്‍ മാത്രമായിരുന്നു എന്ന് ഒരു ഭാര്യയായി കഴിഞ്ഞ ആദ്യ ദിവസം തന്നെ അവള്‍ മനസിലാക്കി. ഒരുപാടൊന്നും അവള്‍ ആഗ്രഹിചിരുന്നില്ല. തന്‍റെ ചെറിയ ഒരു നോട്ടത്തിന്‍റെ അര്‍ത്ഥം പോലും മനസ്സിലാക്കുന്ന ഒരു കൂട്ടുകാരന്‍. സുഹൃത്തുക്കളെ പോലെ എല്ലാം തുറന്നു പറയാന്‍ പറ്റിയ അവന്‍റെ സഹോദരങ്ങള്‍ . സ്വന്തം മക്കളെക്കാള്‍ വന്നു കയറിയ മകളെ സ്നേഹിക്കുന്ന അച്ഛനമ്മമാര്‍. അതൊക്കെ വെറും കഥകളിലും, സിനിമകളിലും മാത്രമേ കാണുനുള്ളൂ എന്നും അവള്‍ താമസിയാതെ മനസ്സിലാക്കി.
ജീവിതം എന്താണെന്നു തിരിച്ചറിയാൻ പ്രായം ആവുമ്പോളേക്കും അവളൊരു ഭാര്യയായി. അത്ര നാളും ദിവാസ്വപ്നം കണ്ടു നടന്നിരുന്ന അവൾ യാഥാർഥ്യത്തിനു മുന്നിൽ പകച്ചു നിന്നു. ചുറ്റും മിന്നുന്ന ക്യാമറ കണ്ണുകൾക്ക് മുന്നിൽ. തുറിച്ചു നോക്കുന്ന ആൾക്കൂട്ടത്തിനു മുന്നിൽ തല കുനിച്ചു അവളിരുന്നു . എടുത്താൽ പൊങ്ങാത്ത സാരിയും, കഴുത്തു തൊട്ടു അരകെട്ടു വരെ പരന്നു കിടക്കുന്ന നെറ്റിപ്പട്ടം പോലെ മാലകളുടെ ഭാരവും , കൈ മുട്ട് വരെ കുത്തി തിരുകിയ വളകളുടെ വേദനയും അവളറിഞ്ഞില്ല.
തനിക്കു കിട്ടിയാൽ പുതിയ കൂട്ടുകാരന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും മനസ്സ് കൊണ്ടു അവൾ ഒരുങ്ങി കഴിഞ്ഞു .
ജീവിതം എന്താണെന്നു തിരിച്ചറിയാൻ പ്രായം ആവുമ്പോളേക്കും അവളൊരു ഭാര്യയായി. അത്ര നാളും ദിവാസ്വപ്നം കണ്ടു നടന്നിരുന്ന അവൾ യാഥാർഥ്യത്തിനു മുന്നിൽ പകച്ചു നിന്നു. ചുറ്റും മിന്നുന്ന ക്യാമറ കണ്ണുകൾക്ക് മുന്നിൽ. തുറിച്ചു നോക്കുന്ന ആൾക്കൂട്ടത്തിനു മുന്നിൽ തല കുനിച്ചു അവളിരുന്നു . എടുത്താൽ പൊങ്ങാത്ത സാരിയും, കഴുത്തു തൊട്ടു അരകെട്ടു വരെ പരന്നു കിടക്കുന്ന നെറ്റിപ്പട്ടം പോലെ മാലകളുടെ ഭാരവും , കൈ മുട്ട് വരെ കുത്തി തിരുകിയ വളകളുടെ വേദനയും അവളറിഞ്ഞില്ല.
തനിക്കു കിട്ടിയാൽ പുതിയ കൂട്ടുകാരന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും മനസ്സ് കൊണ്ടു അവൾ ഒരുങ്ങി കഴിഞ്ഞു .
എല്ലാ പെണ്‍ കുട്ടികളേയും പോലെ മഞ്ഞു മൂടിയ താഴ്‌വരയിൽ അവന്‍റെ നെഞ്ചില്‍ ചാരി കിടന്നു സ്വകാര്യമായി കുറച്ചു ദിവസങ്ങള്‍ അവള്‍ കൊതിച്ചു , സിനിമ തിയറ്ററില്‍ അവന്‍റെ കൈ കോര്‍ത്ത് പിടിച്ചു പ്രണയ നിമിഷങ്ങള്‍ ആസ്വദിക്കണമെന്നും അവള്‍ മോഹിച്ചു. പക്ഷെ ഭാര്യയെക്കാള്‍ തന്‍റെ ചുറ്റുമുള്ളവരെ ബോധിപ്പിക്കാനാണ് അവന്‍ എപ്പോഴും ശ്രമിച്ചതു . അവളുടെ മനസ്സില്‍ എന്താണെന്നു ഒരിക്കല്‍ പോലും അറിയാന്‍ അവന്‍ ശ്രമിച്ചില്ല . പെട്ടന്നൊരു ദിവസം സ്വപ്നങ്ങളുടെ ആ നനുത്ത തണുപ്പില്‍ നിന്നും ചുട്ടു പഴുത്ത യാഥാര്‍ത്യത്തിന്‍റെ തിളച്ചു മറിയുന്ന ചൂടിലേക്ക് അവള്‍ വലിച്ചെറിയപ്പെട്ടു .
ഇത്ര നാളും ജീവിച്ചിരുന്ന എല്ലാ സാഹചര്യങ്ങളും മാറി സ്വന്തമായുള്ള എല്ലാവരെയും വിട്ടു അവന്‍റെ ഭാര്യയായി വേറൊരു വീട്ടില്‍ വന്നു കയറിയപ്പോള്‍ അവള്‍ ഒരിക്കല്‍ പോലും കരഞ്ഞില്ല, വേദനിച്ചില്ല ഇന്നു മുതൽ എന്റെ വീടു ഇതാണ്, എന്റെ അച്ഛനമ്മമാർ ഇതാണ് എന്നു ഉരുവിട്ട് മനസ്സിനെ പഠിപ്പിച്ചു കൊണ്ടേ ഇരുന്നു .എന്നാൽ വർഷങ്ങൾ കഴിയും തോറും അവൾ തിരിച്ചറിഞ്ഞു , പുതിയ വീട്ടിൽ ഒരു അതിഥി ആണ് താനെന്നു കാലം എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും ചിതലരിച്ച ആചാരങ്ങൾ, ഒരു പെൺകുട്ടിയോടുള്ള ആളുകളുടെ മനോഭാവം അതൊക്കെ പഴയതിൽ നിന്നു മുന്നോട്ടു നീങ്ങിയിട്ടില്ല . പക്ഷെ അവളുടെ വ്യക്തിത്വം തളക്കപെട്ടു. മനസ്സ് തുറന്നു ഒന്ന് ചിരിക്കാനോ , സംസാരിക്കാനോ പറ്റാതെ കൂട്ടില്‍ അടച്ച തത്തയെ പോലെ അവള്‍ വീര്‍പ്പു മുട്ടി .ആദ്യമെല്ലാം എല്ലാ ബന്ധനങ്ങളും പോട്ടിചെറിഞ്ഞു പറന്നു പോകാന്‍ അവള്‍ ആഗ്രഹിച്ചു . എന്നാല്‍ അവനോടുള്ള അവളുടെ സ്നേഹം അവളെ തടഞ്ഞു .
പുറം ലോകം അവള്‍ മറന്നു. ഒരു വീട്ടുജോലിക്കാരിയുടെ പരിഗണന പോലും ഇല്ലാതെ അവളൊരു യന്ത്രമായി മാറി . വര്‍ഷങ്ങള്‍ കടന്നു പോയത് അവള്‍ അറിഞ്ഞില്ല . അവന്‍റെ കുഞ്ഞുങ്ങളെ പെട്ട് വളര്‍ത്തി അവനു വെച്ച് വിളമ്പി ആ യന്ത്രം ഓടി കൊണ്ടിരുന്നു. ആരും അവളോട് ഒരു അഭിപ്രായവും ചോദിച്ചില്ല, അവളുടെ ഇഷ്ടങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല.
ചിലപ്പോള്‍ തോന്നി ജീവിതം ഒരു നാടകമെന്ന് . എല്ലാവരും അവരവരുടെ ഭാഗം അഭിനയിക്കുന്നു .ഇല്ലാത്ത സ്നേഹം അഭിനയിച്ചും , സ്നേഹം പ്രകടനത്തിനായ് മാത്രം എന്തൊക്കെയോ കാണിച്ചു കൂട്ടിയും എല്ലാവരും തകര്‍ത്തു അഭിനയിക്കുന്നു . അഭിനയിക്കാന്‍ അറിയാത്ത അവള്‍ മാത്രം ഒറ്റ പെടുന്നു. അവളെ ധിക്കാരിയെന്നു അവര്‍ വിളിക്കുന്നു,കുറ്റ പെടുത്തുന്നു .
ഒടുവിൽ ഓരോന്നായി അവൾക്കു നഷ്ടപ്പെട്ടു. സ്വന്തം ആയിരുന്ന വീടു, അച്ഛനമ്മമാർ. പല ഭാഗത്തായി ചിന്നഭിന്നമായി കിടക്കുന്ന തന്‍റെ കൂടിനെ നോക്കി പകച്ചു നില്‍ക്കുന്ന അമ്മക്കിളിയെ പോലെ, എവിടുന്നു തുടങ്ങണം എന്നറിയാതെ അവളും നിന്നു . പറക്കാമുറ്റാത്ത തന്‍റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവള്‍ തകര്‍ന്ന എല്ലാം പെറുക്കി കൂട്ടി.
ഒരിക്കല്‍ അവരും പറന്നു പോകും . അന്നീ കപടത മാത്രം നിറഞ്ഞ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ തനിക്കു പറ്റുമോ? പറന്നു പറന്നു ചിറകു തളര്‍ന്നിരിക്കുമ്പോ അവനു വേണ്ടി ഭാര്യ എന്ന സ്വര്‍ണ്ണ കൂട്ടില്‍ കിടന്ന തനിക്കു ചാരാന്‍ അവന്‍റെ ചുമലെങ്ങിലും ഉണ്ടാകുമോ?
.....................................................................................................................................................................

No comments:
Post a Comment