മണല്‍ നഗരം
ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഈ മണല്‍ നഗരത്തില്‍ എന്റെ ജീവിതത്തിലെ രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഒരു തണുത്ത രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍ ഈ നാട്ടിലെ ഒരു അതിഥി മാത്രമാണ് ഞാന്‍ എന്ന് വിസ്മരിച്ചു പോകുന്നു.
എന്നും ഇതൊരു സ്വപ്ന ഭൂമി തന്നെയായിരുന്നു, രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുന്ന അച്ഛന്‍ കൊണ്ട് വരുന്ന പെട്ടിയിലെ മോഹിപ്പിക്കുന്ന ഗന്ധമായിരുന്നു എന്നും ഈ സ്വപ്നഭൂമിക്ക് എന്റെ മനസ്സില്‍. നാട്ടിലെ കടകളിലെ ചില്ല് ഭരണികളില്‍ കൊതിപ്പിച്ച മധുരങ്ങളെക്കള്‍ മുന്തിയ മിട്ടായികള്‍ കിട്ടുമ്പോള്‍ അതിന്റെ മധുരമായിരുന്നു ആ സ്വപ്നങ്ങള്‍ക്ക്. എല്ലാവരെയും വിളിച്ചു കൂട്ടി തുറക്കുന്ന പെട്ടിയിലെ കണ്ണ് അഞ്ജിപ്പിക്കുന്ന പല നിറത്തിലുള്ള തുണികളുടെ വര്‍ണമായിരുന്നു ഈ നഗരത്തിനു.
എയര്‍പോര്‍ട്ടില്‍ നിന്നും വീടിലെക്കെത്തി, പുറമേ കണ്ട പകിട്ടിനു വിപരീതമായി ചെറിയ ഒരു ഒറ്റ മുറി. പല സ്ഥലങ്ങളില്‍ നിന്നുള്ള മലയാളികള്‍ താമസിക്കുന്ന ഒരു വീട്. ഓണവും, വിഷുവും, പിറന്നാളുകളും എല്ലാം ഒത്തുകൂടി വര്‍ഷങ്ങള്‍ കടന്നു പോയി. ആദ്യം ആദ്യം എല്ലാം ഒരു കൌതുകമായിരുന്നു . വഴിയോരത്തെ പല നിറത്തിലെ പൂക്കളും, വലിയ വലിയ കെട്ടിടങ്ങളും, സ്വിച്ച് അമര്‍ത്തിയാല്‍ നില്‍ക്കുന്ന ബസ്സും, എന്തിനു വേസ്റ്റ് എടുക്കാന്‍ വരുന്ന വണ്ടി പോലും ആശ്ച്ചര്യമായിരുന്നു. പിന്നെ പിന്നെ വളരെ പെട്ടന്ന് എല്ലാം ജീവിതത്തിന്റെ ഭാഗമായി മാറി.
എന്റെ ജീവിതത്തില്‍ ഓരോ സന്തോഷത്തിലും, ദുഖത്തിലും ഈ നഗരം എനിക്ക് കൂട്ടായി . സ്വരുകൂടിയ പണം കൊണ്ട് അവധിക്കു കുറെ സാധനങ്ങളും വാങ്ങി പോകുമ്പോള്‍ ഞാനുംഅറിഞ്ഞു, അച്ഛന്‍ കൊണ്ട് വന്നിരുന്ന പെട്ടിയിലെ സാധങ്ങളുടെ സുഗന്ധതിനപ്പുറം അതില്‍ ത്യാഗത്തിന്റെ , അധ്വാനത്തിന്റെ ഗന്ധമാണ്. നല്ല വില കൊടുത്തു ഇവിടുന്നു വാങ്ങി എല്ലാം കെട്ടി പെറുക്കി നാട്ടിലെത്തുമ്പോ ചുമട്ടു കൂലിക്കാർക്ക് കൊടുക്കുന്ന പരിഗണന പോലും കിട്ടാറില്ല എന്നതാണ് സത്യം. തിരിച്ചു വരുമ്പോളും അച്ചാറുകളും, പൊടികളും,ബന്ധുക്കള്‍ക്കുള്ള സാധനങ്ങളുമായി വീണ്ടും തിരിച്ചു.

അങ്ങനെ തീരെ നിനച്ചിരിക്കാതെ ഞാനും ഒരു നിയോഗം പോലെ ഇവിടെയെത്തി. ആദ്യമായി വിമാനത്തില്‍ കയറിയപ്പോ മനസ്സ് നിറയെ സന്തോഷമായിരുന്നു. താഴ്ന്നു പറക്കുന്ന വിമാനത്തില്‍ നിന്ന് ജനലിലൂടെ കണ്ടപ്പോ കണ്ണില്‍ സ്വര്‍ണ മണികള്‍ വിതറിയിട്ട പോലെ ആ സ്വപ്ന ഭൂമി തിളങ്ങി.
എയര്‍പോര്‍ട്ടില്‍ നിന്നും വീടിലെക്കെത്തി, പുറമേ കണ്ട പകിട്ടിനു വിപരീതമായി ചെറിയ ഒരു ഒറ്റ മുറി. പല സ്ഥലങ്ങളില്‍ നിന്നുള്ള മലയാളികള്‍ താമസിക്കുന്ന ഒരു വീട്. ഓണവും, വിഷുവും, പിറന്നാളുകളും എല്ലാം ഒത്തുകൂടി വര്‍ഷങ്ങള്‍ കടന്നു പോയി. ആദ്യം ആദ്യം എല്ലാം ഒരു കൌതുകമായിരുന്നു . വഴിയോരത്തെ പല നിറത്തിലെ പൂക്കളും, വലിയ വലിയ കെട്ടിടങ്ങളും, സ്വിച്ച് അമര്‍ത്തിയാല്‍ നില്‍ക്കുന്ന ബസ്സും, എന്തിനു വേസ്റ്റ് എടുക്കാന്‍ വരുന്ന വണ്ടി പോലും ആശ്ച്ചര്യമായിരുന്നു. പിന്നെ പിന്നെ വളരെ പെട്ടന്ന് എല്ലാം ജീവിതത്തിന്റെ ഭാഗമായി മാറി.
കാനില്‍ വാങ്ങുന്ന പാലും, കുബൂസും , സോസേജും എല്ലാം ഭക്ഷണത്തിന്റെ ഭാഗമായി.
ഒരു വര്‍ഷത്തില്‍ തന്നെ പല ഭാവങ്ങളാണ് ഈ നഗരത്തിനു. ചൂട് കാറ്റ് വീശി രൌദ്രയായി ചിലപ്പോ. കെട്ടിടങ്ങളില്‍ ഉറുമ്പുകളെ പോലെ കാണുന്ന മനുഷ്യര്‍ കരിഞ്ഞു പോകും എന്ന് തോന്നുന്ന ചൂട് . നാട്ടില്‍ മാസാമാസം തങ്ങളുടെ കുടുംബത്തിനു കഴിയാനുള്ള വകക്ക് വേണ്ടി എന്ത് പണിയും ചെയ്യുന്ന അവരുടെ മുഖത്ത് എരിയുന്ന സൂര്യനെക്കാള്‍ തീവ്രത. മഞ്ഞു കാലമാകുന്നതോടെ നഗരത്തിന്റെ മുഖചായ മാറി വരും. മഞ്ഞിന്റെ മൂടുപടം അണിഞ്ഞു ഒരു നവവധുവിനെ പോലെ.
എന്റെ ജീവിതത്തില്‍ ഓരോ സന്തോഷത്തിലും, ദുഖത്തിലും ഈ നഗരം എനിക്ക് കൂട്ടായി . സ്വരുകൂടിയ പണം കൊണ്ട് അവധിക്കു കുറെ സാധനങ്ങളും വാങ്ങി പോകുമ്പോള്‍ ഞാനുംഅറിഞ്ഞു, അച്ഛന്‍ കൊണ്ട് വന്നിരുന്ന പെട്ടിയിലെ സാധങ്ങളുടെ സുഗന്ധതിനപ്പുറം അതില്‍ ത്യാഗത്തിന്റെ , അധ്വാനത്തിന്റെ ഗന്ധമാണ്. നല്ല വില കൊടുത്തു ഇവിടുന്നു വാങ്ങി എല്ലാം കെട്ടി പെറുക്കി നാട്ടിലെത്തുമ്പോ ചുമട്ടു കൂലിക്കാർക്ക് കൊടുക്കുന്ന പരിഗണന പോലും കിട്ടാറില്ല എന്നതാണ് സത്യം. തിരിച്ചു വരുമ്പോളും അച്ചാറുകളും, പൊടികളും,ബന്ധുക്കള്‍ക്കുള്ള സാധനങ്ങളുമായി വീണ്ടും തിരിച്ചു.
കുറച്ചു കൊല്ലം കഴിഞ്ഞു മറ്റൊരു വീട്ടിലേക്കു. "ഷയറിംഗ്"എന്നാ ഓമന പേരില്‍ പ്രവാസികള്‍ വിളിക്കുന്ന താമസവും അനുഭവിച്ചു. അടുക്കള , കുളിമുറി എല്ലാം വീതിച്ചു കൊണ്ട് ഒരു കൊല്ലത്തോളം കൊട്ടാരം പോലത്തെ വലിയ ഒരു വില്ലയില്‍ താമസിച്ചു. പുറമേ നിന്ന് കാണുന്ന മോടിയൊന്നും ഉള്ളിലില്ല. ഒരു യുക്തിയുമില്ലാത്ത പണിതു വച്ച കുറെ മുറികള്‍. പക്ഷെ ആ വീടിനു വലിയ മുറ്റം ഉണ്ടായിരുന്നു . ജോലിയും തിരക്കുമായി രണ്ടു കൊല്ലം എങ്ങനെയോ പോയി. ഒന്നിച്ചു ഉള്ള താമസത്തിൽ കൂടെ ഉള്ള ആളുകൾ നമ്മളുമായി യോജിച്ചു പോയില്ലെങ്കിൽ , അതു കാലിൽ ചങ്ങല ഇട്ട പോലെയാ.ഒന്നിനും ഒരു സ്വകാര്യത ഇല്ലാതെ. വീണ്ടും ഒരു വീടു മാറ്റം. പെട്ടി പോലെ ചെറിയ മുറികളുള്ള വൃത്തി ഹീനമായ ഒരു പഴയ ഫ്ലാറ്റ്. അവിടെ പുറത്തിറങ്ങാതെ എന്റെ മക്കളുടെ ചിരിയും, കരച്ചിലും എല്ലാം ആ മുറിയില്‍ മാത്രം ഒതുങ്ങി. എല്ലാവരും പോയ് കഴിയുമ്പോ എന്റെ നെടുവീര്‍പ്പുകള്‍ക്ക് ഞാന്‍ തന്നെ കാതോര്‍ത്തു .അവിടെയും ഒരു കൊല്ലം കഴിഞ്ഞ ശേഷമാണ് മനുഷ്യര്‍ക്കു താമസയോഗ്യമായ ഒരു ഇടത്തിലേക്ക് മാറിയത്.
നാട്ടിലെ പോലെ ശുദ്ധ വായുവും, പച്ച നിറവും , മഴയും ഒന്നുമില്ലെങ്ങിലും ഈ നഗരം ഒരു പാട് മനുഷ്യ ജീവിതങ്ങള്‍ക്ക് നിറം കൊടുക്കുന്നു. കാലത്ത് എണീറ്റ് ജോലിക്ക് പോയി വൈകുന്നേരം തി രിച്ചെത്തുന്ന പല തരം മനുഷ്യര്‍. പല ജീവിത സാഹചര്യങ്ങള്‍. അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത ഒറ്റ മുറിയില്‍ തലങ്ങും വിലങ്ങും അടുക്കി വെച്ച പോലെ കുറെ മനുഷ്യര്‍. വിരഹം കൊണ്ട് തലയിണയില്‍ മുഖം അമര്‍ത്തി കണ്ണുനീര്‍ ഒപ്പുന്ന ചിലര്‍, മദ്യത്തിന്റെ ലഹരിയില്‍ സ്വയം മറക്കുന്ന ചിലര്‍. ഭാര്യയും കുഞ്ഞുങ്ങള്‍ക്കും ഒപ്പം ശാന്തമായി ഉറങ്ങുന്നവര്‍. കൊട്ടാരം പോലത്തെ ഹോട്ടല്‍ മുറികളില്‍ ആഡംബര ജീവിതം എങ്ങനെ ആഘോഷിച്ചു തീർക്കും എന്ന് പിടിയില്ലാതെ ചിലര്‍.എല്ലാവരും ഓരോ ലകഷ്യതിനായി ഈ നഗര വധുവിനെ ഉപയോഗിക്കുന്നു. മനസ്സില്‍ സ്വന്തം നാടിലെക്കുള്ള തിരിച്ചു പോക്കും സ്വപ്നം കണ്ടു കൊണ്ട്.
എന്നാല്‍ എന്നെ സംബന്ധിച്ച് ഈ നഗരം എനിക്ക് തന്നത് സ്വന്തം നാടിനെക്കാള്‍ സന്തോഷമാണ്, സുരക്ഷിതത്വമാണ് . നാട്ടില്‍ സ്വന്തം വീടിന്റെ ജനലുകള്‍ തുറന്നിടാന്‍ പോലും ഭയം തോന്നിയിരുന്നു, ചുറ്റും നമ്മളെ നിരീക്ഷിക്കുന്ന ഒരു പാട് കണ്ണുകള്‍ ഉണ്ടായിരുന്നു . ഇവിടെ അതൊന്നുമില്ല . സ്വന്തം വീട്ടിലെക്കാള്‍ അടുത്ത വീട്ടില്‍ എന്ത് നടക്കുന്നു എന്ന് അന്വേഷിച്ചു നടക്കുന്ന പരദൂഷണ കാരായ അയല്പക്കകാരും ഇല്ല. എന്നാല്‍ ഇവിടെ തന്നെ ജീവിച്ചു തീർക്കാനായി ഈ മണല്‍ നഗരത്തിലും എന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുമില്ല. ഭഗവാന്റെ നിശ്ചയം പോലെ ഈ പ്രവാസം നീണ്ടു പോകുകയോ അവസാനിക്കുകയോ ചെയ്യും ഒരിക്കല്‍ . എങ്കിലും ഈ മണല്‍ നഗരത്തിന്റെ സാന്ത്വനം എനിക്കൊപ്പം എന്നും ഉണ്ടാകും.
***********************************************************************************

No comments:
Post a Comment